കൊടകര
സഹൃദയ എൻജി. കോളേജിൽ പ്രൊജക്ട് അധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ ഫാക്കൽട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. ഡോ. എ പി ജെ അബ്ദുൽ കലാം സാങ്കേതിക വിദ്യാഭ്യാസ സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് എക്‌സി. ഡയറക്ടർ ഫാ. ജോർജ് പാറേമാൻ അദ്ധ്യക്ഷനായി. ഡയറക്ടർ ഡോ. ലിയോൺ ഇട്ടിയച്ഛൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധ ജോർജ് വളവി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. വിഷ്ണു രാജൻ, പ്രിൻസിപ്പാൾ ഡോ. നിക്സൻ കുരുവിള, വൈസ് പ്രിൻസിപ്പൽ ഡോ. അജിത് ചെറിയാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..