20 April Saturday

കൂടുതൽ ഭിന്നശേഷിക്കാർക്ക് 
സൗജന്യവുമായി കെഎസ്ആർടിസി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

പുതുക്കാട് 

കെഎസ്ആർടിസി ബസുകളിൽ ഭിന്നശേഷിക്കാർക്കുള്ള യാത്രാസൗജന്യം  ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാൻ കോർപറേഷൻ.  2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന  എല്ലാ ഭിന്നശേഷിക്കാർക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണറുടെ  ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
  2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന 17 തരം വൈകല്യങ്ങൾ അനുഭവിക്കുന്നവർക്ക്    സർക്കാർ അംഗീകാരത്തിന്‌ വിധേയമായി സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് സിഎംഡി ഉത്തരവായി.  
40 ശതമാനം അവശത അനുഭവിക്കുന്ന  ഭിന്നശേഷിക്കാർക്ക് സ്വന്തം  ഗൃഹത്തിൽനിന്നും 40 കിലോ മീറ്റർ വരെ യാത്രാനിരക്കിൽ  50 ശതമാനം സൗജന്യമാണ് അനുവദിച്ചിട്ടുള്ളത്. സിറ്റി, ഓർഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ ഈ സൗജന്യം  ലഭ്യമാണെന്ന് ഈ മാസം 18ന് ഇറക്കിയ സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. കൂടാതെ അന്ധർ, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, കൈകാലുകൾക്ക് ജന്മനായുള്ള ചലന വൈകല്യം    എന്നിവ അനുഭവിക്കുന്നവർക്ക് നിലവിലുള്ള ചട്ട പ്രകാരം സൗജന്യ യാത്രാ സൗകര്യം തുടർന്നും അനുവദിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top