20 April Saturday

സ്വകാര്യ സ്ഥാപനങ്ങളിൽ അവസരം : അഭിമുഖം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തൃശൂർ
 ജില്ലാ എംപ്ലോയ്‌മെന്റ്‌  എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള അവസരങ്ങളിലേക്ക് അഭിമുഖം ശനിയാഴ്‌ച നടത്തും. 
എഡ്യുക്കേഷൻ അഡ്വൈസർ, എഡ്യൂക്കേഷണൽ കൗൺസിലർ, ബിസിനസ് ഡെവലപ്മെന്റ്‌ എക്സിക്യൂട്ടീവ്, മാനേജർ, ഫാക്കൽറ്റീസ് ഫോർ എൻട്രൻസ് ക്ലാസ് - മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, വാല്യൂ ബാങ്കർ ഓർ ബാങ്കിങ്‌ ഓഫീസർ, സീനിയർ ഓഫീസർ ഫോർ ബാങ്ക്, ഫ്രണ്ട് ഓഫീസർ ഓർ ടെലികോളർ, ഫിസിക്കൽ ട്രെയിനർ, കംപ്യൂട്ടർ ഫാക്കൽറ്റി, ഫാഷൻ ഡിസൈൻ ഫാക്കൽറ്റി തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം, ശനിയാഴ്ച പകൽ രണ്ടിനും,  നാലിനും ഇടയിലാണ്‌  കൂടിക്കാഴ്ച. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. 
ബിടെക് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരും യോഗ്യരാണ്. പ്ലസ് ടു, എക്സ്- സർവീസ് മാൻ തുടങ്ങിയ യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ റെസ്യൂമിയായി ഹാജരാകണം. 
എംപ്ലോയബിലിറ്റി സെന്ററിൽ  രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടയ്ക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ 10.30 നും 12 നും ഇടയിൽ രജിസ്റ്റർ ചെയ്യണം. വാട്സാപ്പ് നമ്പർ 9446228282.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top