തൃശൂർ
ബാങ്ക് ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. എകെബിആർഎഫ്
സംസ്ഥാന കമ്മിറ്റി അംഗം കെ വി ജോർജ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി എ മോഹൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി വി ദേവസി കണക്കും അവതരിപ്പിച്ചു. ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എച്ച് വിനിത, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ സിയാവുദ്ദീൻ, വിപിൻ ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി എ മോഹൻ (പ്രസിഡന്റ്), പി കെ വിപിൻബാബു (സെക്രട്ടറി), പി വി ദേവസി (ട്രഷറർ). ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻ കേരള ബാങ്ക് ഏറ്റെടുക്കുക, മുതിർന്ന പൗരന്മാരുടെ റെയിൽ യാത്രാനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, വിരമിച്ച ബാങ്ക് ജീവനക്കാരുടെ ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..