തൃശൂർ
തപാൽ മേഖലയെ സംരക്ഷിക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങളുമായി എൻഎഫ്‌പിഇ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥയ്ക്ക് തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ സ്വീകരണം നൽകി. എൻഎഫ്‌പിഇ യൂണിയന്റെ 40–-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് ജാഥ. ജാഥാ ക്യാപ്റ്റൻ എൻഎഫ്പി സംസ്ഥാന ഏകോപന സമിതി കൺവീനർ പി കെ മുരളീധരൻ, എൻഎഫ്പിഇ പി 3 യൂണിയൻ സർക്കിൾ വൈസ് പ്രസിഡന്റ് ജഗദമ്മ, സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി കെ ഷാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ വി ഹരിദാസ്, ടി എൻ വെങ്കിടേശ്വരൻ, വി എ മോഹനൻ, പി എച്ച് വിനീത, ദീപക് വിശ്വനാഥ്, കെ കെ ലക്ഷ്മണൻ, കെ പി പ്രസാദൻ, ഐ ബി ശ്രീകുമാർ, കെ എം ദീപക് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം ആർ രാജൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..