തൃശൂർ
ലോക ടൂറിസം ദിനമായ ബുധനാഴ്‌ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തൃശൂർ ജോയ്‌സ് പാലസ് ഹോട്ടലിൽ സെമിനാർ നടത്തും. ‘വിനോദ സഞ്ചാരവും ഹരിത നിക്ഷേപവും’ എന്ന വിഷയത്തിൽ രാവിലെ 10ന് നടക്കുന്ന സെമിനാർ കലക്ടർ വി ആർ കൃഷ്‌ണതേജ ഉദ്‌ഘാടനംചെയ്യും. കേരള ടൂറിസം ഇൻഫ്രാ സ്‌ട്രക്‌ചർ ലിമിറ്റഡ് ചെയർമാൻ എസ് കെ സജീഷ് മുഖ്യാതിഥിയാകും. വിവിധ വിഷയങ്ങളിൽ ഇൻടാക് ചെയർമാൻ എം എം വിനോദ്‌കുമാർ, സി എർത്ത് മാനേജിങ് ഡയറക്ടർ സി പി സുനിൽ, നവാൾട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട് സിഇഒ സന്തിത് തണ്ടാശേരി, അമല ആയുർവേദ ഹോസ്‌പിറ്റൽ ഫിസിഷ്യൻ കൺസൾട്ടന്റ് ഡോ. കെ രോഹിത്, ബെൻസീലിയോ ട്രാവൽ ആൻഡ് ടൂറിസത്തിലെ സുജിത്ത് ശ്രീനിവാസൻ എന്നിവർ സംസാരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..