തൃശൂർ
പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രത്തിൽ നടന്ന ജാത്യധിക്ഷേപത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കേരളം നേടിയെടുത്ത നന്മയും മികച്ച നേട്ടങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ കൈവന്നതാണ്. ഏതെങ്കിലും ക്ഷേത്ര മേൽശാന്തിമാരോ തന്ത്രിമാരോ വിചാരിച്ചാൽ ജാതിവഴികളിലൂടെ പിറകോട്ടു നടത്താനാവുമെന്നു വിചാരിക്കുന്നത് മൂഢത്വമാണ്. കേരളം ആദരിക്കുന്ന മന്ത്രി കെ രാധാകൃഷ്ണനോട് പ്രകടിപ്പിച്ച അനാദരവ് കേരളത്തോടുള്ള അനാദരവുതന്നെയാണ്.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. വി ഡി പ്രേം പ്രസാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ.എം എൻ വിനയകുമാർ, വിജയരാജമല്ലിക, വി മുരളി, ഡോ.ഡി ഷീല, യു കെ സുരേഷ് കുമാർ, ഡോ. കെ ജി വിശ്വനാഥൻ, കെ രമ, ജലീൽ ടി കുന്നത്ത്, കെ എസ് സുനിൽകുമാർ, ഡോ.സി എഫ് ജോൺ ജോഫി, സുജാത ജനനേത്രി, പ്രേംശങ്കർ, ആർട്ടിസ്റ്റ് ഗായത്രി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..