കൊടുങ്ങല്ലൂർ
എസ്എൻ പുരം പഞ്ചായത്തിൽ ഓണത്തിന് പൂക്കളൊരുക്കാൻ പൂഗ്രാമം പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി 50,000 ചെണ്ടുമല്ലിത്തൈകൾ വിതരണം ചെയ്യും. കുടുംബശ്രീ അംഗങ്ങൾ, ഗ്രൂപ്പ് കർഷകർ, സ്കൂൾ, അങ്കണവാടി എന്നിവർക്കാണ് തൈകൾ വിതരണം ചെയ്യുന്നത്. ശ്രീനാരായണപുരം കൃഷിഭവനിൽ നടത്തിയ തൈ വിതരണം പ്രസിഡന്റ് എം എസ് മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സി സി ജയ അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..