ചാലക്കുടി
എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ–-പതാക ജാഥകൾക്ക് കൊരട്ടി പൊങ്ങത്ത് വരവേൽപ്പ്. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം സജി ജാഥാ ലീഡറും സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ മാനേജരുമായ ദീപശിഖാ ജാഥയും എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം രഹ്‌ന സബീന ജാഥാ ലീഡറും സംസ്ഥാന സെക്രട്ടറിയറ്റംഗം സി എസ് സംഗീത് മാനേജരുമായ പതാകജാഥയുമാണ് തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലാ അതിർത്തിയായ പൊങ്ങത്ത് സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്, പ്രസിഡന്റ് ജിഷ്ണു സത്യൻ, സംസ്ഥാന കമ്മിറ്റിയംഗം നിധിൻ പുല്ലൻ എന്നിവരുടെ നേതൃത്വത്തിൽ് സ്വീകരിച്ചു. സി എച്ച് അഫ്സൽ, നിർമൽ മാഞ്ഞൂരാൻ, വിഷ്ണു പ്രഭാകരൻ, വിഷ്ണു രവീന്ദ്രൻ, സാന്ദ്ര ബോസ് എന്നിവർ നേതൃത്വം നൽകി.
തിങ്കളാഴ്‌ച രാവിലെ ചാലക്കുടിയിൽനിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഇരുജാഥകളും ഒന്നിച്ച് പ്രയാണം ആരംഭിക്കും. രാവിലെ പത്തിന് കൊടകരയിലും 11.30ന് തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിലുംസ്വീകരണം. 12.30ന് കുന്നംകുളത്തെ സ്വീകരണത്തിനുശേഷം പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. ആലപ്പുഴ ചാരുംമൂടിലെ രക്തസാക്ഷി എ അഭിമന്യുവിന്റെ സ്‌മൃതികുടീരത്തിൽനിന്നാണ് ദീപശിഖാ ജാഥ പുറപ്പെട്ടത്. രക്തസാക്ഷി അഭിമന്യുവിന്റെ എറണാകുളം മഹാരാജാസ് സ്‌മൃതിമണ്ഡപത്തിൽനിന്നാണ് പതാക ജാഥ പുറപ്പെട്ടത്. 23 മുതൽ 27വരെ പെരിന്തൽമണ്ണയിലാണ് സംസ്ഥാന സമ്മേളനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..