29 March Friday

എൻ വി കൃഷ്ണവാര്യർ സ്മാരക പുരസ്കാരം 
കലാമണ്ഡലം
ഈശ്വരനുണ്ണിക്ക്

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
തൃശൂർ 
സമസ്ത കേരള വാര്യർ സമാജം  എൻ വി കൃഷ്ണവാര്യർ സ്മാരക പുരസ്കാരം പാണിവാദരത്നം പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിക്ക് നൽകും. 28, 29 തീയതികളിൽ ഗുരുവായൂരിൽ നടക്കുന്ന സമാജം സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. 10,000 രൂപയും മെമന്റോയും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. പി മുരളി, ഡോ.രാധാകൃഷ്ണവാര്യർ, ഡോ. ഭാരതി കുഞ്ഞുകുട്ടൻ എന്നിവരാണ് ജൂറി കമ്മിറ്റിയംഗങ്ങൾ.
സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാനപ്രസിഡന്റ്‌ എം വി ശങ്കരവാര്യർ നിർവഹിച്ചു. സി ബി എസ്‌ വാര്യർ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top