25 April Thursday

സ്‌കൂൾ കുട്ടികൾക്ക്‌ അരിവിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

വരടിയം ഗവ. യുപി സ്‌കൂളിൽ അരിവിതരണം പ്രധാനാധ്യാപിക ഇ ആർ സിന്ധു ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ

പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക്‌ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ അരിയുടെ വിതരണം തുടങ്ങി. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്‌ അഞ്ചുകിലോ വീതം അരിയാണ്‌ നൽകുന്നത്‌. സ്‌കൂളുകളിൽനിന്ന്‌ ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക്‌ അവധിക്കാലത്ത്‌ ഭക്ഷണം ഉറപ്പാക്കുന്ന സർക്കാരിന്റെ പദ്ധതി പ്രകാരമാണ്‌ കുട്ടികൾക്ക്‌ നിർബന്ധമായും അരി വിതരണം ചെയ്യുന്നത്‌. 
സ്‌കൂളുകൾക്ക്‌ ആവശ്യമായ അരി സപ്ലൈകോകളിൽനിന്നും മാവേലി സ്‌റ്റോറുകളിൽനിന്നും എത്തിച്ചുകഴിഞ്ഞു. തിങ്കളാഴ്‌ചമുതൽ അരിവിതരണം തുടങ്ങി. രക്ഷിതാക്കൾക്കൊപ്പം കുട്ടികൾ നേരിട്ട്‌ സ്‌കൂളിൽ എത്തിയാണ്‌ അരി വാങ്ങുന്നത്‌. പരീക്ഷ കഴിഞ്ഞ്‌ മടങ്ങുന്ന കുട്ടികളും സഞ്ചി നിറയെ അരിയുമായാണ്‌ വീടുകളിലേക്ക്‌ മടങ്ങുന്നത്‌.  ഇത്തരത്തിൽ ജില്ലയിലെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ അർഹതപ്പെട്ട കുട്ടികൾക്ക്‌ 15 ലക്ഷം കിലോ അരി അടുത്ത ദിവസങ്ങളിലായി കൈമാറും. 31നകം അരിവിതരണം പൂർത്തീകരിക്കും. 
വരടിയം ഗവ. യുപി സ്‌കൂളിൽ അരിവിതരണം പ്രധാനാധ്യാപിക ഇ ആർ സിന്ധു ഉദ്ഘാടനം  ചെയ്തു. ഡോ. പി എം ദാമോദരൻ, സി ആർ സൂരജ്‌, സി എ ലൗലി, കെ എ ലീജ, എൻ സുനിതകുമാരി, എം വി മിനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top