26 April Friday
ലോറിയിൽ രേഖകളില്ല

500 ചാക്ക്‌ റേഷൻ അരി
പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
തൃശൂർ
അനധികൃതമായി ലോറിയിൽ കടത്താൻ ശ്രമിച്ച റേഷൻ അരി  പൊലീസ്‌ പിടികൂടി. പാലക്കാട്‌, പട്ടാമ്പി മേഖലകളിലെ റേഷൻ കടകളിലേക്ക്‌ വിതരണം ചെയ്യേണ്ട  അരിയാണ്‌ ആമ്പല്ലൂരിൽ വച്ച്‌ ബുധൻ രാത്രി ഒമ്പതിന്‌ പുതുക്കാട്‌ പൊലീസ്‌ പിടികൂടിയത്‌. 500 ചാക്ക്‌ മട്ട അരിയാണ്‌ കടത്താൻ ശ്രമിച്ചത്‌. റേഷൻ അരി കൊണ്ടു പോകുമ്പോൾ സിവിൽ സപ്ലൈസ്‌ കോർപറേഷൻ നിർദേശിക്കുന്ന രേഖകൾ ലോറിയിലുണ്ടായിരുന്നില്ല. വാഹനത്തിൽ ജിപിഎസും ഘടിപ്പിച്ചിരുന്നില്ല. റേഷൻ അരി വിതരണം ചെയ്യേണ്ട രേഖകളും ഇല്ലായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഉച്ച കഴിഞ്ഞ്‌ മരത്താക്കര മേഖലയിലെത്തിയ ലോറി വൈകിട്ടാണ്‌ ടോൾ കടന്ന്‌ ആമ്പല്ലൂരിലെത്തിയത്‌. ലോറി നിരീക്ഷിച്ചുകൊണ്ട്‌ പുറകെ വന്നവർ പുതുക്കാട്‌ പൊലീസിൽ വിവരം അറിയിക്കുകയായരിന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top