26 March Sunday

പുത്തുകാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി നാളെ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

കൊടകര

പുത്തുകാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കാവില്‍ ദേശക്കാരുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ആഘോഷിക്കും. തിങ്കൾ വൈകിട്ട് 5 ന് ആനച്ചമയപ്രദര്‍ശനവും 6.30 ന് വിവിധകലാപരിപാടികളും ഉണ്ടാകും. ചൊവ്വ രാവിലെ എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പകൽ 12ന് കലാപീഠം ഹരീഷ് പശുപതിയുടെ ചാക്യാര്‍കൂത്ത്, 2 30 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, തുടര്‍ന്ന് പാണ്ടിമേളം എന്നിവ നടക്കും. 8.10 ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, രാത്രി 9ന് കാളകളി, 12 ന് ദാരിക -കാളി വരവ്, 1 ന് തട്ടിന്‍മേല്‍കളി,  പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 3.30ന് കരിമരുന്നു പ്രയോഗം, മേളം. അനുഷ്ഠാനകലാരൂപങ്ങളുടെ വരവ് എന്നിവ നടക്കും. മേളത്തിന് പെരുവനം കുട്ടന്‍മാരാരും  പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും നേതൃത്വം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top