16 April Tuesday
മെഗാ തൊഴിൽമേള

തൊഴില്‍ ദാതാക്കള്‍ക്ക് 
25 വരെ രജിസ്റ്റര്‍ ചെയ്യാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022
തൃശൂർ
കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ (കെയ്‌സ്) ആഭിമുഖ്യത്തിൽ ഫെബ്രുവരി 12, 13 തീയതികളിൽ തൃശൂർ വിമല കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയറിൽ തൊഴിൽ ദാതാക്കൾക്ക് 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായോ 8075967726 എന്ന മൊബൈൽ നമ്പറിലോ രജിസ്റ്റർ ചെയ്യാമെന്ന് കെയ്‌സ് അധികൃതർ അറിയിച്ചു. രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷൻ അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് ഇതേ പോർട്ടലിൽ സ്ഥാപനങ്ങളിലെ ഒഴിവു വിവരങ്ങളും തൊഴിലുടമകൾക്ക് അപ്‌ഡേറ്റ് ചെയ്യാനാവും. 
തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികളിൽ നിന്ന് അനുയോജ്യരായവരെ നേരിട്ടും ഓൺലൈനായുമുള്ള അഭിമുഖത്തിലൂടെ കണ്ടെത്താൻ കമ്പനികൾക്ക് അവസരം ലഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top