29 March Friday

ആനക്കയം ഊരിലെ പുനരധിവാസം: നടപടി പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 

ചാലക്കുടി
ആനക്കയം ആദിവാസി ഊരിലെ 23 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ‌ ഭൂമി അനുവദിക്കുന്നതിന് കേന്ദ്ര വനം മന്ത്രാലയവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മന്ത്രി കെ ചന്ദ്രശേഖരൻ അറിയിച്ചു. 
ആനക്കയം ആദിവാസി ഊരു നിവാസികളുടെ പുനരധിവാസം സംബന്ധിച്ച് ബി ഡി ദേവസി എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 
2018ലെ പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ആനക്കയം ആദിവാസി ഊരുനിവാസികളെ   ക്യാമ്പുകളിലേക്ക് മാറ്റി പ്പാർപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് സമ്മതിക്കാതെ തൊട്ടടുത്തുള്ള പാറപ്പുറത്ത് ഷെഡുകൾ കെട്ടി താമസിച്ച് വരികയാണ്. 
നൂറിലധികം പേർ രണ്ടുവർഷമായി ഈ ഷെഡുകളിലാണ് താമസിച്ചുവരുന്നത്.   
ഒമ്പത് ആദിവാസി ഊരുകളുടെ സാമൂഹിക വനാവകാശത്തിനുള്ള അപേക്ഷയിൽ  ജില്ലാതല കമ്മിറ്റി അംഗീകാരം നൽകിയതായും മന്ത്രി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top