29 March Friday

ലഹരിക്കെതിരെ ഫുട്ബോൾ ലഹരി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ലഹരിക്കെതിരെ ഫുട്ബോൾ ലഹരി ഗോൾ ചലഞ്ച് വി എസ് നിജിൽ ഉദ്ഘാടനം ചെയ്യുന്നു

മറ്റത്തൂർ
മയക്കു മരുന്നിനെതിരെ മറ്റത്തൂർ കുടുംബശ്രീ സിഡിഎസ്  നേതൃത്വത്തിൽ ഫുട്‌ബോൾ ലഹരി ഗോൾ ചലഞ്ച് നടത്തി.   മറ്റത്തൂർ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ വി എസ്  നിജിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ്  ചെയർപേഴ്സൺ സുനിത ബാലൻ അധ്യക്ഷയായി. പഞ്ചായത്ത്‌ അംഗങ്ങളായ ചിത്ര സുരാജ്, ഷൈനി ബാബു, ഗീത ജയൻ,  എസ്ഡി സബ് കമ്മിറ്റി കൺവീനർ രമ്യ മനേഷ്, വി ഡി സിനോജ്  എന്നിവർ  സംസാരിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ വി എസ് നിജിൽ ആദ്യ ഗോൾ അടിച്ചു. തുടർന്ന് സിഡിഎസ്  ചെയർപേഴ്സൺ സുനിത  ബാലൻ, ജനപ്രതിനിധികൾ  സിഡിഎസ്  അംഗങ്ങൾ അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top