26 April Friday

മഴയിൽ നെൽകൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

പുറത്തൂർ ജയന്തിപ്പടവിലെ 255 ഏക്കർ നെൽകൃഷിയിൽ വെള്ളം കയറിയ നിലയിൽ

ചേർപ്പ്
 കനത്ത മഴയിൽ  വിവിധ പടവുകളിൽ നട്ടതും വിതച്ചതുമായ ഏക്കർ കണക്കിന് നെൽകൃഷി വെള്ളം കയറി നശിച്ചു. പുറത്തൂർ ജയന്തിപടവിലെ 255 ഏക്കറിൽ നട്ട ഞാറ് പൂർണമായും മുങ്ങി. പുള്ളിൽ 150 ഏക്കറിലും ആലപ്പാട് 100 ഏക്കറോളവും വിത കഴിഞ്ഞ പാടത്ത് വെള്ളം കയറി. 42 ഏക്കർ വരുന്ന താന്ന്യം കുണ്ടനികുളപ്പാടത്തും പുത്തൻകോൾ, ചാമ്പാൻകോൾ, വാഴക്കോൾ എന്നിവിടങ്ങളിലും വ്യാപക  കൃഷിനാശമുണ്ടായി. കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘം ചേർപ്പ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top