09 December Saturday

സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിന്‍ 
ഒക്ടോബര്‍ 2ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
തൃശൂർ
കേരളത്തെ മാലിന്യമുക്തമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യമുക്തം നവകേരളം സമ്പൂർണ ശുചിത്വം പദ്ധതിയുടെ ഭാഗമായി ഒക്ടോബർ രണ്ടിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് അടിസ്ഥാനത്തിൽ സമ്പൂർണ ശുചിത്വം ക്യാമ്പയിൻ സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും വകുപ്പ് തല മേധാവികളുടെയും യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു.
ഹരിത കർമ സേനകൾ വഴി നടത്തുന്ന അജൈവ മാലിന്യ സംസ്‌കരണ പരിപാടികൾ, മാലിന്യം ശേഖരിക്കുന്നതിനുള്ള എംസിഎഫ് സംവിധാനങ്ങൾ, ഹരിത കർമ സേന യൂസർ ഫീ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.  
ഓരോ വാർഡ് കേന്ദ്രീകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ, ഹരിത കർമ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, വായനശാലകൾ എന്നിവയുടെ സഹകരണത്തോടെ ചുരുങ്ങിയത് 200 പേരെ ഉൾക്കൊള്ളിച്ച് ക്യാമ്പയിൻ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൺ, ജില്ലാ പ്ലാനിങ്‌ ഓഫീസർ ടി ആർ മായ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ്‌ ഓഫീസർ എ ഡി ജോസ്, നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ സി ദിദിക, പഞ്ചായത്ത്  പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top