തൃശൂർ
അഴീക്കോടൻ രാഘവൻ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്‌ച പകൽ തൃശൂർ നഗരത്തിൽ ചുവപ്പ് വളണ്ടിയർമാരുടെ മാർച്ച് നടക്കും. ഓരോ ഏരിയയിൽനിന്നുള്ള റെഡ് വളണ്ടിയർമാർ കേന്ദ്രീകരിക്കുന്ന സ്ഥലം ചുവടെ നൽകുന്നു.
ചുവപ്പുസേന വളണ്ടിയർമാരിൽ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് കൊടുങ്ങല്ലൂർ, മാള, ചേർപ്പ്, ചാലക്കുടി, ഒല്ലൂർ, കൊടകര, നാട്ടിക, തൃശൂർ, ഇരിങ്ങാലക്കുട എന്നീ ഏരിയ കമ്മിറ്റികൾ കേന്ദ്രീകരിക്കണം. പാലസ് മൈതാനത്ത് വടക്കാഞ്ചേരി, പുഴയ്‌ക്കൽ, കുന്നംകുളം, ചേലക്കര, വള്ളത്തോൾ നഗർ, മണ്ണുത്തി, മണലൂർ, ചാവക്കാട് ഏരിയകൾ കേന്ദ്രീകരിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..