29 March Friday

ആശ്ലേഷമില്ലാതെ 
പെരുന്നാളാഘോഷം

സ്വന്തം ലേഖകൻUpdated: Thursday Jul 22, 2021

നാട്ടിക മുഹ് യുദ്ദീൻ ജുമാ മസ്ജിദിൽ ഖത്തീബ് അഷ്റഫ് മിസ്ബാഹി അൽ അസ്ഹരി ഖുത്തുബ നിർവഹിക്കുന്നു

അന്തിക്കാട്
കോവിഡ് മാനദണ്ഡങ്ങൾ കണിശമായി പാലിച്ച്‌ പെരുനാൾ ദിനത്തിൽ വിശ്വാസികൾ മസ്ജിദുകളിലെത്തി. പുതിയ വസ്ത്രങ്ങളണിഞ്ഞും സുഗന്ധദ്രവ്യങ്ങൾ പൂശിയും ആഹ്ലാദഭരിതരായാണ് വിശ്വാസികളെത്തിയത്. 
40 പേരാണ് പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കുമായി മസ്ജിജിദുകളിൽ പ്രവേശിച്ചത്. ഓരോരുത്തരെയും താപനില പരിശോധനക്കുശേഷം സാനിറ്റൈസ് ചെയ്താണ്‌ പ്രവേശിപ്പിച്ചത്. നിശ്ചിത അകലത്തിൽ മുസല്ലകളിട്ട്‌ വിശ്വാസികൾ ഇരുന്നു. പെരുന്നാൾ നമസ്‌കാരത്തിനും ഖുത്ബക്കും മുമ്പായി നടന്ന തക്ബീർ ചൊല്ലലിന് ഉസ്താദുമാരും മഹല്ല് കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി. 
നമസ്‌കാരത്തിന് ആശ്ലേഷങ്ങളും കൂടിച്ചേരലുകളുമില്ലാതെയാണ് വിശ്വാസികൾ മസ്ജിദുകൾ വിട്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top