തൃശൂർ
അഗ്നിപഥ് പദ്ധതി നടപ്പാക്കുന്ന കേന്ദ്രസർക്കാരിന്റെ ദേശവിരുദ്ധവും ജനവിരുദ്ധവുമായ നീക്കങ്ങൾക്കെതിരെ കേരള കർഷക സംഘത്തിന്റെയും  കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനുകളിലേക്ക് മാർച്ച് നടത്തി.  ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന  സമരത്തിൽ ആയിരങ്ങൾ അണിനിരന്നു.  
തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ  മാർച്ചും ധർണയും കെഎസ്‌കെടിയു  സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലനും ഗുരുവായൂരിൽ  കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി മുരളി പെരുനെല്ലിയും  ഉദ്ഘാടനം ചെയ്‌തു. ചാലക്കുടിയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ്, വടക്കാഞ്ചേരിയിൽ  കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു,  ഇരിങ്ങാലക്കുടയിൽ   കർഷകസംഘം ജില്ലാ ട്രഷറർ എ എസ് കുട്ടി  എന്നിവർ ഉദ്ഘാടനം ചെയ്‌തു.
തൃശൂരിൽ  പി ആർ വർഗീസ്  അധ്യക്ഷനായി.  വർഗീസ് കണ്ടംകുളത്തി, എം എം അവറാച്ചൻ,  കെ രവീന്ദ്രൻ, എ ആർ കുമാരൻ എന്നിവർ സംസാരിച്ചു. ഗുരുവായൂരിൽ   എം കെ പ്രഭാകരൻ അധ്യക്ഷനായി.  സെബി ജോസഫ്, എ എച്ച് അക്ബർ, കെ എ വിശ്വംഭരൻ, കെ എച്ച് കയ്യുമ്മു, എം എൻ സത്യൻ, എം ബാലാജി എന്നിവർ സംസാരിച്ചു. ചാലക്കുടിയിൽ ബി ഡി ദേവസി അധ്യക്ഷനായി. കെ ജെ ഡിക്സൻ,  സി കെ  ശശി, ടി പി  ജോണി,  സി എം  ബിബീഷ് എന്നിവർ  സംസാരിച്ചു. 
ഇരിങ്ങാലക്കുടയിൽ യു കെ പ്രഭാകരൻ അധ്യക്ഷനായി. ലളിത ബാലൻ, കെ കെ അബീദലി, കെ അരവിന്ദാക്ഷൻ,  ടി ജി ശങ്കരനാരായണൻ, ടി കെ രാജൻ എന്നിവർ സംസാരിച്ചു.  
 വടക്കാഞ്ചേരിയിൽ  കെ എം അഷറഫ് അധ്യക്ഷനായി. എം എസ് സിദ്ധൻ, പി മോഹൻദാസ്, കെ കെ നന്ദകുമാർ, ഒ ബി സുബ്രഹ്മണ്യൻ, കെ ശാരദാമ്മ എന്നിവർ സംസാരിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..