27 April Saturday

വ്യാപാരി വ്യവസായി സമിതി 
പതാകജാഥയ്‌ക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

വ്യാപാരി വ്യവസായി സമിതി പതാകജാഥയ്ക്ക് ജില്ലാ അതിർത്തിയായ പൊങ്ങത്ത് സ്വീകരണം നൽകിയപ്പോൾ

തൃശൂർ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി 11–--ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴ ഒ അഷറഫ് സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയ്‌ക്ക് തൃശൂർ ജില്ലാ അതിർത്തിയായ പൊങ്ങത്ത്   സ്വീകരണം.  ജാഥാ ക്യാപ്റ്റൻ വി പാപ്പച്ചൻ, വൈസ് ക്യാപ്റ്റൻ സി കെ ജലീൽ, മാനേജർ ടി വി ബൈജു എന്നിവരുടെ നേതൃത്വത്തിലാണ്‌ ജാഥാ  പര്യടനം.  സമിതി  സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ,  ജില്ലാ പ്രസിഡന്റ് വിജയ് ഹരി, സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ,  ട്രഷറർ ജോയ് പ്ലാശേരി  എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ  സ്വീകരണം നൽകി. ചാലക്കുടി സെന്ററിൽ നൽകിയ സ്വീകരണത്തിൽ പി എസ്  സന്തോഷ് അധ്യക്ഷനായി. തൃശൂർ കോർപറേഷനു മുന്നിൽ നൽകിയ  സ്വീകരണത്തിൽ  കോർപറേഷൻ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ സംസാരിച്ചു.  കെ എൽ ജോസ് അധ്യക്ഷനായി. കുന്നംകുളത്ത് നൽകിയ സ്വീകരണത്തിൽ സി എ നസീർ അധ്യക്ഷനായി.  ജാഥ  കുന്നംകുളത്ത് സമാപിച്ചു. രാവിലെ ജാഥ മലപ്പുറം ജില്ല വഴി കോഴിക്കോട്ടെത്തും.  വൈകിട്ട് അഞ്ചിന് കോഴിക്കോട്  പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും.   23, 24, 25 തീയതികളിൽ കോഴിക്കോട്ടാണ്‌ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top