29 March Friday

എണ്ണപ്പന തോട്ടത്തിൽ കാട്ടാന ആക്രമണം :
ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

എണ്ണപ്പനകള്‍ കാട്ടാന നശിപ്പിച്ച നിലയിൽ

ചാലക്കുടി
പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെറ്റിലപ്പാറ ടിഎസ്ആർ ഫാക്ടറിയിൽ നിന്ന് ഷിഫ്റ്റ് ജോലി കഴിഞ്ഞ് രാത്രി തിരികെ പോവുകയായിരുന്ന തൊഴിലാളികളെയാണ് ആനകൾ ആക്രമിക്കാൻ ശ്രമിച്ചത്. രണ്ടുബൈക്കിലും ഒരു കാറിലും വന്ന തൊഴിലാളികളുടെ നേരെ എണ്ണപ്പന തോട്ടത്തിൽ നിന്നിരുന്ന ആന ഓടി വരികയായിരുന്നു. തൊഴിലാളികൾ റോഡിൽ ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങിയോടി കാർ പെട്ടെന്ന് പിറകോട്ട് എടുത്തപ്പോൾ സമീപത്തെ പാലത്തിൽ ചെന്നിടിച്ച ശബ്ദം കേട്ട് ആന പിന്തിരിയുകയായിരുന്നു. എണ്ണപ്പനക്കുരു കയറ്റുന്ന യാർഡിന് സമീപം ആനകൾ  റോഡിലേക്ക് എണ്ണപ്പന മറിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. പ്ലാന്റേഷൻ തോട്ടങ്ങളിൽ പകൽ സമയത്ത് പോലും ആനകൾ ഇറങ്ങുന്നുണ്ട്. കഴിഞ്ഞദിവസം ഏഴാറ്റുമുഖം മേഖലയിൽ ക്വാർട്ടേഴ്സുകളിലേയ്ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കുടിവെള്ള പൈപ്പ് ലൈൻ തകർത്ത ആനകൾ കുടിവെള്ള ടാങ്ക് മറിച്ചിട്ടിരുന്നു. ആനകൾ തൊഴിലാളികളെ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top