25 April Thursday

പച്ച വെളിച്ചം വിതറി 
പള്ളിവേട്ട ആൽത്തറ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

നിസാര്‍ അഷറഫ് അലങ്കരിച്ച ആൽ ത്തറ

ഇരിങ്ങാലക്കുട
കൂടല്‍മാണിക്യം ഉത്സവത്തിലെ പച്ചവെളിച്ചം ചൊരിയുന്ന പള്ളിവേട്ട ആല്‍ത്തറ മനംകുളിര്‍പ്പിക്കുന്ന കാഴ്‌ചയാണ്. പ്രധാന ചടങ്ങായ പള്ളിവേട്ട നടക്കുന്നത് ഈ ആല്‍ത്തറയിലാണ്.  അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെങ്കില്ലും ഇരിങ്ങാലക്കുടയിലെ മതസാഹോദര്യത്തിന്റെ പ്രതികങ്ങളായി മറ്റ് മതസ്ഥരും ഈ ഉത്സവത്തില്‍  പങ്കാളികളാവാറുണ്ട്. പതിനാല് വര്‍ഷത്തോളമായി പള്ളിവേട്ട ആല്‍ത്തറ അലങ്കരിക്കുന്നത് മുസ്ലീം സമുദായത്തില്‍പ്പെട്ട നിസാര്‍ അഷറഫ് എന്ന പ്രവാസി വ്യവസായിയാണ്.ആലിന് മുകളിലും താഴെയും സ്ഥാപിച്ചിരിക്കുന്ന  ലൈറ്റുകളുടെ പ്രകാശത്തില്‍  ആല്‍മരം ഏവരേയും ആകര്‍ഷിക്കാറുണ്ട്. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവത്തിന്റെ ഒന്‍പതാം നാളാണ്  ആല്‍ത്തറയ്ക്കല്‍ പള്ളിവേട്ട . ഏക്കറ് കണക്കിന് വിസ്തൃതിയുള്ള കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ക്ഷേത്രം മുഴുവനായും ഏകദേശം ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതും നിസാര്‍ അഷറഫിന്റെ നേതൃത്വത്തിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top