24 April Wednesday

എസ്‌എഫ്‌ഐ ദീപശിഖ, പതാക ജാഥകൾ ഇന്ന്‌ 
ജില്ലയിലെത്തും

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

തൃശൂർ 

എസ്‌എഫ്‌ഐ  സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ –-പതാക  ജാഥകളെ   ഞായറാഴ്‌ച  ജില്ല വരവേൽക്കും. ജില്ലാ അതിർത്തിയായ കൊരട്ടി പൊങ്ങത്ത്‌  വൈകിട്ട്‌ അഞ്ചിന്‌ ജാഥകൾ എത്തിച്ചേരും. എസ്‌എഫ്‌ഐ ജില്ലാ ഭാരവാഹികളും ചാലക്കുടിയിലെ വർഗ ബഹുജനനേതാക്കളും ചേർന്ന്‌ ജാഥയെ സ്വീകരിക്കും. ആലപ്പുഴ ചാരുംമൂടിലെ രക്തസാക്ഷി എ അഭിമന്യുവിന്റെ സ്‌മൃതികുടീരത്തിൽ നിന്നാണ്‌   ദീപശിഖ ജാഥ പുറപ്പെട്ടത്‌. എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ആദർശ്‌ എം സജി  ജാഥാ ലീഡറും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അമൽ സോഹൻ മാനേജരുമാണ്‌. രക്തസാക്ഷി അഭിമന്യുവിന്റെ എറണാകുളം മഹാരാജാസ്‌  സ്‌മൃതി മണ്ഡപത്തിൽ നിന്നാണ്‌ പതാക ജാഥ പുറപ്പെട്ടത്‌.  എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം രഹ്‌ന സബീന  ജാഥാ ലീഡറും  സംസ്ഥാന സെക്രട്ടറിയറ്റംഗം സി എസ്‌ സംഗീത്‌ മാനേജരുമാണ്‌.  തിങ്കളാഴ്‌ച  രാവിലെ ചാലക്കുടിയിൽ നിന്ന്‌ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ഇരുജാഥകളും ഒന്നിച്ച്‌ പ്രയാണം ആരംഭിക്കും. രാവിലെ പത്തിന്‌ കൊടകരയിൽ ചേരുന്ന സ്വീകരണ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജാസിർ ഇക്‌ബാൽ ഉദ്‌ഘാടനം ചെയ്യും.  11.30ന്‌ തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ സ്വീകരണയോഗം  ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ ഉദ്‌ഘാടനം ചെയ്യും. 12.30ന്‌ കുന്നംകുളത്ത്‌ സ്വീകരണയോഗം മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷാ പ്രഭുകുമാർ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌  പാലക്കാട്‌  ജില്ലയിലേക്ക്‌ പ്രവേശിക്കും.  23 മുതൽ 27വരെ  പെരിന്തൽമണ്ണയിലാണ്‌ സംസ്ഥാന സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top