19 April Friday
ചെക്കുകളും രേഖകളും പിടിച്ചെടുത്തു

വായ്പാ തട്ടിപ്പ്: ധനകാര്യ സ്ഥാപനത്തിൽ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
തൃശൂർ
കോടതിയുടെ നിർദ്ദേശത്താൽ  ആദം ബസാറിലെ ധനകാര്യ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്‌ഡ്‌. ആയിരത്തിലധികം ചെക്കുകളും രേഖകളും പൊലീസ് പിടിച്ചെടുത്തു.  ക്ലിയർ ആൻഡ്‌ ക്രഡിറ്റ് എന്ന സ്ഥാപനത്തിലും ഉടമ ഷാജൻ ആന്റണിയുടെ മിഷൻ ക്വാർട്ടേഴ്‌സിലെ വീട്ടിലുമാണ് തൃശൂർ ഈസ്റ്റ് പൊലീസ് റെയ്ഡ് നടത്തിയത്. തൃശൂർ സിജെഎം കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ആയിരത്തിലധികം ചെക്കുകളും രേഖകളും പൊലീസ് പിടിച്ചെടുത്തു. കൂടാതെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും സൂചനയുണ്ട്. മുമ്പ്‌ സായൂജ്യ എന്ന പേരിലും ഷാജൻ ധനകാര്യ സ്ഥാപനം നടത്തിയിരുന്നു. ഇരു സ്ഥാപനങ്ങളുടെയും പേരിൽ വൻ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പരാതി. ഗോൾഡ്‌ലോൺ, വെഹിക്കിൾ ലോൺ, പ്രോപ്പർട്ടി ലോൺ, ബിസിനസ് ലോൺ, പേഴ്സണൽ ലോൺ എന്നിവ നൽകുന്ന ധനകാര്യ സ്ഥാപനമാണ് ക്ലിയർ ആൻഡ്‌ ക്രെഡിറ്റ് എന്ന സ്ഥാപനം. ഇടപാടുകളുടെ മറവിൽ ബ്ലാങ്ക് ചെക്കുകൾ വാങ്ങിയിരുന്നു. കോടതിക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് ഈസ്റ്റ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനാ വിവരങ്ങളടങ്ങിയ റിപ്പോർട്ട് പൊലീസ്‌ കോടതിക്ക്  കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top