26 April Friday

സ്റ്റാറ്റ്യൂട്ടറി 
പെൻഷൻ 
പുനഃസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കെഎസ്‌എസ്‌പിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടിക്കാട്‌ നടന്ന പ്രകടനം

പട്ടിക്കാട്
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന്  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 
ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ഭരണഘടന നേരിടുന്ന  വെല്ലുവിളി എന്ന വിഷയത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ മുരളി സാംസ്കാരിക സമ്മേളനവും അഡ്വ. കെ ആർ വിജയ വനിതാസമ്മേളനവും ഉദ്ഘാടനംചെയ്തു.  
ഇ  വി ദശരഥൻ, കെ. ചന്ദ്രമോഹനൻ, വി വി പരമേശ്വരൻ, കെ  എം ശിവരാമൻ, പി വി  പത്മനാഭൻ, വി കെ ഹാരിഫാബി, എ പി ജോസ്, കെ കെ കാർത്തികേയൻ, എം തുളസി എന്നിവർ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് ഉജ്വല പ്രകടനം നടന്നു.  പട്ടിക്കാട് സെന്ററിൽ ചേർന്ന സമാപനയോഗം ജില്ലാ പഞ്ചായത്ത് അംഗം   പി എസ്‌ വിനയൻ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top