28 March Thursday

ആനക്കാരെ 
നിയമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
ഗുരുവായൂർ 
ഗുരുവായൂർ ദേവസ്വം ആനത്താവളത്തിൽ   പത്ത്‌ ആനക്കാരെ   താൽക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്‌ച ഏപ്രിൽ മൂന്നിന്‌ രാവിലെ 10ന് പുന്നത്തൂർ കോട്ടയിൽ.  യോഗ്യരായ, ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മലയാളം എഴുതാനും വായിക്കാനും അറിയണം. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായം 2023 ജനുവരി ഒന്നിന് 20 നും 36 നും മധ്യേ.  സംവരണ വിഭാഗത്തിന്  വയസ്സിളവുണ്ടാകും. യോഗ്യത, വയസ്സ്‌,  ജാതി, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന  രേഖകളും പകർപ്പും  വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുമ്പ്‌ എത്തണം. വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിൽ നിന്നും 0487-2556 335 ,  251 നമ്പറിലും  ലഭ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top