18 October Saturday

എ കെ ജി ദിനാചരണം വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023
തൃശൂർ
സിപിഐ എമ്മിന്റെ നേതൃത്വത്തിൽ മാർച്ച് 22ന് എ കെ ജി ദിനാചരണം  ജില്ലയിൽ സമുചിതമായി ആചരിക്കും. സിപിഐ എം  ജില്ല, ഏരിയ, ലോക്കൽ, ബ്രാഞ്ച്  ഓഫീസുകൾ കൊടിതോരണങ്ങൾകൊണ്ട് പ്രത്യേകം അലങ്കരിക്കും.  22ന് രാവിലെ   ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാർടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പ്രഭാതഭേരി  മുഴക്കി പതാക ഉയർത്തും. സിപിഐ എം  ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ രാവിലെ 8.30ന് പതാക ഉയർത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റ് –- ജില്ലാ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും   ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തും. 
  ഇ എം എസ് –- എ കെ ജി ദിനാചരണങ്ങളുടെ ഭാഗമായി ജില്ലയിൽ സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. പൊതുയോഗങ്ങൾ  സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉദ്ഘാടനം ചെയ്യും. എ കെ ജി ദിനാചരണ പരിപാടികളിൽ ജില്ലയിലെ മുഴുവൻ പാർടി പ്രവർത്തകരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top