29 March Friday

വായനശാലകൾക്ക് 4.20 കോടി രൂപയുടെ 
പുസ്തകം: മന്ത്രി കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

വി കെ നാരായണ ഭട്ടതിരി സ്മൃതി പുരസ്‌കാരം പി ചിത്രൻ നമ്പൂതിരിപ്പാടിന്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ സമ്മാനിക്കുന്നു

തൃശൂർ
ആസ്തിവികസന ഫണ്ടുവഴി സംസ്ഥാനത്തെ വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം ഈ വർഷം സർക്കാർ നൽകുമെന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‌ ഏവരും തയ്യാറാകണമെന്നും, വായനയാണ്‌ യഥാർഥ ലഹരിയെന്ന്‌ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 
വടക്കാഞ്ചേരി കേരളവർമ പബ്ലിക്ക് ലൈബ്രറിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്, ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്ന വി കെ നാരായണ ഭട്ടതിരി സ്മൃതിപുരസ്‌കാരം പി ചിത്രൻ നമ്പൂതിരിപ്പാടിന്‌ സമ്മാനിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും വായനയിലൂടെ പ്രതിരോധിക്കാൻ നിയമസഭാ ലൈബ്രറിയുടെ ജൂബിലിവർഷം ഒരോ നിയോജക മണ്ഡലത്തിലും മൂന്നു ലക്ഷം രൂപയുടെ പുസ്തകങ്ങൾ ആസ്തി ഫണ്ട്‌വഴി എംഎൽഎമാർ നൽകും. 10,000 രൂപയുടെ പുസ്തകവും കീർത്തി പത്രവുമായിരുന്നു പുരസ്കാരം. 
ലൈബ്രറി പ്രസിഡന്റ് വി മുരളി അധ്യക്ഷനായി. സെക്രട്ടറി ജി സത്യൻ, വടക്കാഞ്ചേരി നഗരസഭാ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എം ആർ അനൂപ് കിഷോർ,  ഡോ. കെ നീലകണ്ഠൻ, ലിസി കോര, കെ എസ് അബ്ദുൾ റഹിമാൻ, ഉസൈബാ ബീവി, കെ ഒ വിൻസെന്റ്, പി കെ സദാശിവൻ, എം കെ ഉസ്മാൻ, എം എം മഹേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top