26 April Friday

ഖത്തർ ലോകകപ്പ്; ഗവ. എൻജിനിയറിങ്‌ കോളേജിന് അനുമോദനം

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

ഖത്തർ ലോകകപ്പിൽ മികച്ച സേവനം കഴ്‌ചവച്ച തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജ്‌ പൂർവ വിദ്യാർഥികൾക്ക്‌ ലഭിച്ച സർട്ടിഫിക്കറ്റുകൾ കോളേജിന് സമർപ്പിച്ചപ്പോൾ

തൃശൂർ
ഖത്തറിൽ നടന്ന 2022 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ സഹകരിച്ച വളണ്ടിയർമാർക്ക് ഫിഫയും ഖത്തർ ഭരണാധികാരിയും സമ്മാനിച്ച അനുമോദന സർട്ടിഫിക്കറ്റുകൾ തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജിന് സമർപ്പിച്ചു. ഖത്തറിലെ, തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജ് പൂർവ വിദ്യാർഥി സംഘടനയായ ക്യുഗെറ്റിലെ മുപ്പതിലധികം അംഗങ്ങളാണ് ഔദ്യോഗിക വളണ്ടിയർമാരായി വേൾഡ്‌ കപ്പിൽ സന്നദ്ധസേവനം നടത്തിയത്. 
സ്തുത്യർഹ സേവനം കാഴ്ചവച്ച സന്നദ്ധ സംഘടനകളെ ആദരിക്കുന്ന ചടങ്ങിലാണ്‌ ക്യുഗെറ്റ്‌സംഘത്തെ ഫിഫ പ്രസിഡന്റും ഖത്തറിലെ അമീറും അനുമോദിച്ചത്. കോളേജിൽ നടന്ന ചടങ്ങിൽ അനുമോദന സർട്ടിഫിക്കറ്റുകൾ ക്യുഗെറ്റ് സെക്രട്ടറി ഡാർബി ഡേവിഡ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാടിന് കൈമാറി. പൂർവ വിദ്യാർഥി സംഘടനാ സെക്രട്ടറി ഡോ. നൗഷജ, കായിക വിഭാഗം മേധാവി ഡോ. ഷെജിൻ, ക്യുഗെറ്റ് പ്രതിനിധി ഗ്ലീസൺ ജോർജ്, പ്രൊഫ. ടി കൃഷ്ണകുമാർ, ആർ കെ രവീന്ദ്രനാഥൻ, എൻ ഐ വർഗീസ്, പി അനിൽകുമാർ, പി കൃഷ്ണകുമാർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top