16 April Tuesday
നഗരസഭയിലെ വികസനവിരുദ്ധ നിലപാട്‌

എല്‍ഡിഎഫ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ 23ന്

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

 ചാലക്കുടി

നഗരസഭയിലെ യുഡിഎഫ് ഭരണസമിതി നടത്തുന്ന വികസന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23ന്  സമര പ്രഖ്യാപന കൺവൻഷൻ നടത്തും. അധികാരത്തിലേറി രണ്ടുവർഷം പിന്നിടുമ്പോഴും ചാലക്കുടിയിൽ ഒരു വികസനപദ്ധതി പോലും നടപ്പിലാക്കുന്നില്ലെന്നാണ് ആരോപണം. 
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി തുടങ്ങിവച്ച വികസന പദ്ധതികൾ  പൂർത്തീകരിക്കാനോ മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായി  സർക്കാർ അനുവദിച്ച കോടികണക്കിന് രൂപയുടെ വികസന പ്രവർത്തികൾ നടപ്പിലാക്കാനോ  ഭരണസമിതി   ശ്രമിക്കുന്നില്ല. ഇതിനെതിരെ എൽഡിഎഫ് ചാലക്കുടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്  കൺവീനർ ടി പി ജോണി അറിയിച്ചു.   
എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഒന്നാംഘട്ടം പൂർത്തീകരിച്ച കലാഭവൻ മണി പാർക്കിന്റെ  രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി ഇപ്പോഴത്തെ ഭരണസമിതി ഒരു രൂപ പോലും ചെലവഴിക്കാൻ തയ്യാറായിട്ടില്ല. 
2015ൽ സ്ട്രക്ച്ചർ മാത്രം നിർമിച്ച് ഉദ്‌ഘാടന മാമാങ്കം നടത്തിയ ടൗൺഹാൾ   എൽഡിഎഫ് കൗൺസിലിന്റെ കാലത്താണ് 95ശതമാനം നിർമാണം പൂർത്തീകരിച്ചത്. പുതിയ  ഭരണസമിതി അധികാരത്തിലെത്തി രണ്ട് വർഷം പിന്നിടുമ്പോഴും ടൗൺഹാൾ തുറന്നുകൊടുക്കാനായിട്ടില്ല. സർക്കാർ അനുമതി ലഭിച്ച്,  മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച് തുക അനുവദിച്ച മത്സ്യ മാർക്കറ്റ്, ഇൻഡോർ സ്റ്റേഡിയം, ചാലക്കുടി ബോയ്‌സ് സ്‌കൂൾ സ്റ്റേഡിയം, കലാഭവൻ മണി സ്മാരകം, റവന്യൂ ടവർ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള   ശ്രമങ്ങൾ   ഭരണാധികാരികളുടെ ഭാഗത്ത് നിന്നോ എംഎൽഎയുടെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top