26 April Friday

അപകട ഭീഷണിയായി ആൾമറയില്ലാത്ത കിണർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

ആൽത്തറ പൊന്നാനി സംസ്ഥാനപാതയില്‍ വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും അപകട ഭീഷണിയായ ആള്‍മറയില്ലാത്ത കിണര്‍

പുന്നയൂർക്കുളം 

ആൽത്തറ –-പൊന്നാനി സംസ്ഥാന പാതയിൽ വാഹന യാത്രികർക്കും കാൽനടക്കാർക്കും അപകട ഭീഷണിയായി ആൾമറയില്ലാത്ത കിണർ. സ്ഥാന പാതയിൽ പുന്നയൂർക്കുളം മാവിൻചുവട് കൊരച്ചാനാട്ട് ക്ഷേത്രത്തിന് മുന്നിലാണ് ആൾമറയൊ മറ്റ്   സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പഴയ കിണർ ഭീഷണിയാകുന്നത്. ക്ഷേത്രത്തിന് മുൻവശം കോതോട്കുളം റോഡ് തിരുവിലാണ് ചതിക്കുഴി രൂപത്തിൽ ഉപേക്ഷിച്ച പഴയ പൊതു കിണർ ഒരു സുരക്ഷയും ഇല്ലാതെയിരിക്കുന്നത്. നിരവധി കാലം പ്രദേശത്തെ താമസക്കാരും  പ്രദേശത്തെ ഹോട്ടലുകളിലേക്കും വെള്ളം യഥേഷ്ടം കൊണ്ടുപോയിരുന്നത് ഈ കിണറിൽ നിന്നാണ്. എന്നാൽ  പാഴ് വസ്തുക്കളും അവശിഷ്ടങ്ങളും കൊണ്ട് വന്നു തള്ളാനുള്ള മാലിന്യകേന്ദ്രമായിരിക്കുകയാണ് ഇവിടം.  ആൾമറ പൊട്ടിപ്പൊളിഞ്ഞു . റോഡ് വീതി കൂട്ടുന്നതിന് അനുസരിച്ച് കിണറിനോട് ചേർന്നാണ് ഇപ്പോൾ ടാറിംങ്ങ് ഉള്ളത്. സംസ്ഥാന പാതയിലേക്ക് വന്നുചേരുന്ന കോതോട്കുളം രോഡിൽനിന്നും തിരിക്കുന്ന വാഹനങ്ങളിൽ പലതും കിണറ്റിലേക്ക് വീഴാനുള്ള  സാധ്യത കൂടുതലാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top