തൃശൂർ
സഹകരണ സംഘങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കടന്നുകയറ്റത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഇരമ്പി. ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ ഗൂഢാലോചനക്കെതിരെ നടന്ന പ്രതിഷേധത്തിൽ സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കാളികളായി. പാട്ടുരായ്‌ക്കൽ, അയ്യന്തോൾ എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. സഹകരണ ബാങ്കുകളിൽ നടത്തുന്ന പരിശോധനയുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഹകരണ സ്ഥാപനങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയാണ്. തോക്കേന്തിയ സൈനികരുടെ സഹായത്തോടെ നാടാകെ ഭീതി വിതയ്‌ക്കുന്ന തരത്തിലാണ് ഇഡി ഉദ്യോഗസ്ഥരെത്തുന്നത്. ഇഡിയുടെ പരിശോധനയുടെ മറവിൽ ജീവനക്കാരെ മണിക്കൂറോളം തടഞ്ഞുവയ്‌ക്കുന്ന മനുഷ്യാവകാശ ലംഘനവും നടക്കുന്നു.
പാട്ടുരായ്‌ക്കലിൽ നടന്ന പ്രതിഷേധം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ അധ്യക്ഷനായി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ബാലചന്ദ്രൻ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്‌ദുൾഖാദർ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ, ജനതാദൾ എസ് ജില്ലാ ജനറൽ സെക്രട്ടറി പ്രിജു ആന്റണി, കേരള കോൺഗ്രസ് (സ്‌കറിയ) ജില്ലാ പ്രസിഡന്റ് പോൾ എം ചാക്കോ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി ഗോപിദാസ്, സിപിഐ എം പാട്ടുരായ്‌ക്കൽ ലോക്കൽ സെക്രട്ടറി പി പങ്കജാക്ഷൻ, ആൽബർട്ട് മാമ്പുള്ളി (കേരള കോൺഗ്രസ് എം), മോഹൻദാസ് എടക്കാടൻ (എൻസിപി) എന്നിവർ സംസാരിച്ചു.
അയ്യന്തോളിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം അയ്യന്തോൾ ലോക്കൽ സെക്രട്ടറി എ വി പ്രദീപ് കുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. സി രവീന്ദ്രനാഥ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷ്, വിശാലാക്ഷി മല്ലിശേരി (എൻസിപി), അഡ്വ. ബേബി പി ആന്റണി (കോൺഗ്രസ് എസ്), പ്രകാശൻ (ജനതാദൾ എസ്), ജെയിംസ് മുട്ടിക്കൽ ( ജനാധിപത്യ കേരള കോൺഗ്രസ്), ജീജ (എൽജെഡി), എൻ രവീന്ദ്രനാഥ്, വി ഗോപാലകൃഷ്‌ണൻ, അഡ്വ. സി ജെ ബിമൽ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..