തൃശൂർ
പതിനെട്ടു വയസ്സുവരെയുള്ള കുട്ടികളിലെ കുഷ്ഠ രോഗനിർണയം നടത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ബാലമിത്ര 2.0 പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പാർളിക്കാട് ഗവ. യുപി സ്‌കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി, ജില്ലാ ലെപ്രസി ഓഫീസർ കാവ്യ കരുണാകരൻ എന്നിവർ സംസാരിച്ചു.
ഈ വർഷം ബാലമിത്ര 2.0 എന്ന പേരിൽ 20 മുതൽ നവംബർ 30 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ജെഎച്ച്‌ഐ ദീപ കുമാർ സംവിധാനം ചെയ്ത "ബാലമിത്ര' എന്ന ബോധവൽക്കരണ ഷോർട്ട് ഫിലിമിന്റെ പ്രകാശനവും പ്രദർശനവും നടന്നു. പാലക്കാട് ശരവണൻ ആൻഡ് ടീം അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി. സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന, ഉപന്യാസ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..