തിരുവില്വാമല
മധ്യകേരളത്തിലെ ക്ഷേത്രോത്സവത്തിന് തുടക്കമിടുന്ന തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല വ്യാഴാഴ്ച നടക്കും. കന്നിമാസത്തിലെ മുപ്പെട്ട് വ്യാഴാഴ്ചയാണ് പ്രസിദ്ധമായ നിറമാലയാഘോഷം. ശ്രീകോവിലുകൾ അലങ്കരിക്കുന്നതിനായി പതിനായിരത്തോളം താമരപ്പൂക്കൾ എത്തിച്ചു. വാദ്യാർച്ചന നടത്താൻ കലാകാരന്മാരെത്തുന്നതും ആനകളെ ഏക്കമില്ലാതെ എത്തിക്കുന്നതും നിറമാലയുടെ പ്രത്യേകതയാണ്. വില്വാദ്രിനാഥ ക്ഷേത്രം ഉപദേശക സമിതിയാണ് ഇത്തവണ നിറമാലാഘോഷത്തിന് നേതൃത്വം നൽകുന്നത്.
വ്യാഴാഴ്ച രാവിലെ അഞ്ചിന് അഷ്ടപദി, ആറിന് നാഗസ്വരം, എട്ടിന് ശീവേലി എഴുന്നള്ളിപ്പിന് പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പ്രാമാണികനാകും. രണ്ടിന് കാഴ്ചശീവേലിക്ക് കുനിശേരി അനിയൻ മാരാർ പഞ്ചവാദ്യത്തിന് പ്രാമാണികനാകും.
വെള്ളിയാഴ്ച പുലർച്ചെ ഒന്നിന് മദളകേളി, കൊമ്പുപറ്റ് തുടർന്ന് ശിവേലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. മേളത്തിന് കുത്താമ്പുള്ളി മോഹനനും, പഞ്ചവാദ്യത്തിന് പട്ടിപ്പറമ്പ് വിജയനും പ്രാമാണികരാകും. പുലർച്ചെ 5.30ന് നാഗസ്വരത്തോടെ നിറമാലയ്ക്ക് സമാപനമാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..