കൊടകര
ബൈക്ക് മോഷണ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഒന്നാം പ്രതിയും പിടിയിലായി. പെരിഞ്ഞനം പഞ്ചാരവളവ് കറുത്ത വീട്ടിൽ അശ്വിനെ (23) യാണ് കൊടകര പൊലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് കൈപ്പമംഗലത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഒന്നര മാസമായി പ്രതി ഒളിവിലായിരുന്നു.
ആഗസ്‌ത് ഒന്നിനാണ് കൊടകര മേൽപ്പാലത്തിന്റെ അടിയിൽ പാർക്ക് ചെയ്ത നന്തിക്കര സ്വദേശി ശ്രീഹരിയുടെ ബൈക്ക് അശ്വിനും സുഹൃത്ത് മിഥുലും ചേർന്ന് മോഷ്ടിച്ചത്. രണ്ടാം പ്രതി മിഥുലിനെ പിറ്റേ ദിവസം പിടികൂടിയിരുന്നു.
സ്റ്റേഷൻ ഇൻസ്പെക്ടർ കെ ബാബു, സബ് ഇൻസ്‌പെക്ടർമാരായ കെ എസ് സുബിന്ദ്, ഇ എ സുരേഷ്, പി വി അനീഷ് കുമാർ, എഎസ്ഐ എം എസ് ബൈജു, കെഎപി സിപിഒ കെ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..