പുതുക്കാട്
ദക്ഷിണ റെയിൽവേ സ്വച്ഛത് ഭാരത് അഭയാ മിഷൻ ശുചീകരണ പ്രവർത്തനങ്ങൾ ഡിആർഎംഎസ് എം ശർമ ഉദ്ഘാടനം ചെയ്തു. മുപ്ലിയം ഐസിസിഎസ് കോളേജ് എൻഎസ്എസ് വിദ്യാർഥികൾ ശുചീകരണത്തിന് നേതൃത്വം നൽകി. ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർ ഗോകുൽ എസ് വള്ളത്തോടം വിദ്യാർഥികൾക്ക് സ്വച്ഛ ഭാരത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിദ്യാർഥികൾക്ക് വിവിധ തരത്തിലുള്ള ഫല വൃക്ഷതൈകളും ചടങ്ങിൽ വിതരണം ചെയ്തു. സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് ഡിആർഎം പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ മുപ്ലിയം ഐസിസിഎസ് കോളേജ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ കോളേജ് എൻഎസ്എസ് പ്രൊഗ്രാം ഓഫീസർ ശരത് കുമാർ ഡിആർഎം മ്മിന് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..