18 December Thursday

റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023
തൃശൂർ
റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിന്‌ ജില്ലയിലെ വിവിധ മൈതാനങ്ങളിൽ തുടക്കമായി. ഫുട്‌ബോൾ, ഹാൻഡ്‌ബോൾ,  വോളിബോൾ, ഹോക്കി എന്നി മത്സരങ്ങളാണ്‌ ആദ്യ ദിനത്തിൽ നടന്നത്‌. നാലു ദിവസങ്ങളിലായി നടക്കുന്ന ഗെയിംസ്‌ ശനിയാഴ്‌ച വൈകിട്ട്‌ സമാപിക്കും. 
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൈതാനത്ത്‌ വാശിയേറിയ  ഫുട്ബോൾ മത്സരങ്ങളിൽ സീനിയർ ആൺകുട്ടികളിൽ ചാവക്കാട്, തൃശൂർ ഈസ്റ്റ്, കൊടുങ്ങല്ലൂർ, തൃശൂർ വെസ്റ്റ് എന്നീ ഉപജില്ലകൾ സെമിഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടി. സീനിയർ പെൺകുട്ടികളിൽ മാള, ചാലക്കുടി, തൃശൂർ ഈസ്റ്റ്, ഇരിങ്ങാലക്കുട എന്നീ ഉപജില്ലകൾ സെമി ഫൈനലിൽ പ്രവേശിച്ചു. 
സീനിയർ ആൺകുട്ടികളുടെ ഹാൻഡ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം മാള ഉപജില്ല നേടി. ചേർപ്പ്, ചാലക്കുടി യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ജൂനിയർ പെൺകുട്ടികളിൽ മാള, കുന്നംകുളം, ചാലക്കുടി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സീനിയർ പെൺകുട്ടികളിൽ മാള,  ചാലക്കുടി,  കുന്നംകുളം ആദ്യ മൂന്ന്‌ സ്ഥാനങ്ങളിൽ എത്തി.
വോളിബോൾ ജൂനിയർ പെൺകുട്ടികളിൽ ചാലക്കുടി, വലപ്പാട്, കൊടുങ്ങല്ലൂർ, സീനിയർ ആൺകുട്ടികളിൽ ചേർപ്പ്, തൃശൂർ വെസ്റ്റ്,  ഇരിങ്ങാലക്കുട, സീനിയർ പെൺകുട്ടികളിൽ ചാലക്കുടി, കൊടുങ്ങല്ലൂർ, തൃശൂർ ഈസ്റ്റ് എന്നീ ഉപജില്ലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 
 തൃശൂർ സെന്റ് മേരീസ് കോളേജ് മൈതാനത്ത്‌ നടത്തിയ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹോക്കിയിൽ കുന്നംകുളം ഉപജില്ല, ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തി (3–-1) ജേതാക്കളായി. ജൂനിയർ വിഭാഗം പെൺകുട്ടികളിൽ ചേർപ്പ്‌ ജേതാക്കളായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top