20 April Saturday
വായന മാസാചരണത്തിന് തുടക്കമായി

വായനസംസ്‌കാരം വെല്ലുവിളി 
നേരിടുന്നു: പ്രൊഫ. കെ സച്ചിദാനന്ദന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

 തൃശൂർ

വായനസംസ്‌കാരവും ചിന്താ സംസ്‌കാരവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദൻ പറഞ്ഞു. ഇത്തരം നീക്കങ്ങൾ ചരിത്രത്തിൽ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്‌. വിവര പൊതുജന സമ്പർക്ക വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കൊളീജിയറ്റ് എഡ്യൂക്കേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭാവനയെയും ഭാഷയെയും മാനസികശേഷിയെയും വളർത്താനുള്ള വായനകളാണ് ഉണ്ടാകേണ്ടത്. അടിസ്ഥാനപരമായി നമ്മെ വളർത്തുന്നതും നമ്മിൽ ചിന്താശേഷി വളർത്തുന്നതും പുസ്തകങ്ങളാണ്. പുസ്തകങ്ങളുടെ രൂപം മാറുമെങ്കിലും വായനക്കാരനും പുസ്തകവും തമ്മിലുള്ള ആഴമേറിയ ആത്മബന്ധം ഇല്ലാതാവുന്നില്ല. 
വായനപ്രതിജ്ഞ കേവലം വാക്കുകളിൽ ഒതുങ്ങാതെ നമ്മെത്തന്നെ നവീകരിക്കുന്ന ഒന്നായി മാറട്ടെയെന്നും വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് സച്ചിദാനന്ദൻ പറഞ്ഞു. കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ വായനദിന സന്ദേശം നൽകി. 
 ജൂലൈ 19 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് വായനമാസാചരണം സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമുള്ള വിവിധ മത്സരങ്ങൾ, സാഹിത്യ ശിൽപ്പശാലകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top