19 April Friday

കേന്ദ്രവി​ഹിതം ഔദാര്യമല്ല: 
മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

ഗുരുവായൂര്‍ ന​ഗരസഭ നിര്‍മിച്ച മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സമുച്ചയം മന്ത്രി എം വി ​ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

 
​ഗുരുവായൂർ
കേരളത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകുന്ന വിഹിതം കേന്ദ്രസർക്കാരിന്റേയൊ  ഭരിക്കുന്ന രാഷ്ട്രീയ പാർടിയുടേയൊ ഔദാര്യമല്ലെന്ന് മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു.  നഗരസഭ ഗുരുവായൂരിൽ നിർമിച്ച മൾട്ടിലെവൽ പാർക്കിങ് സമുച്ചയം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം കേരളത്തിന് അർഹമായതിന്റെ ചെറിയ ഭാ​ഗം പോലും തരുന്നില്ല. ഗുരുവായൂരിന്റെ വികസനകാര്യത്തിൽ സർക്കാർ പ്രത്യേക പരി​ഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പാർക്കിങ് പ്രശ്‌നങ്ങൾക്ക്‌ പരിഹാരമേകാൻ മൾട്ടിലെവൽ പാർക്കിങ് സമുച്ചയം  22.85 കോടി രൂപ ചെലവിൽ ന​ഗരസഭയാണ്‌ നിർമിച്ചത്‌. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. 
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,   നഗരകാര്യ ഡയറക്ടർ, അമൃത് മിഷൻ ഡയറക്ടർ അരുൺ കെ വിജയൻ ,തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയർ കെ ജോൺസൺ,ചാവക്കാട് നഗരസഭ  ചെയർപേഴ്സൺ  ഷീജ പ്രശാന്ത്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ടി വി സുരേന്ദ്രൻ, വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, എ എം ഷെഫീർ, ഷൈലജ സുധൻ, എ എസ്‌ മനോജ്, ബിന്ദു അജിത്ത്കുമാർ,എ  സായിനാഥൻ, കെ പി  ഉദയൻ, ടി ടി ശിവദാസൻ, പ്രൊഫ. പി കെ ശാന്തകുമാരി, വി എസ് രേവതി, എം രതി, സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം  സി സുമേഷ്,അഡ്വ. പി മുഹമ്മദ് ബഷീർ, ആർ വി അബ്ദുൾ റഹിം, എം ബി ഇക്ബാൽ,  ഇ പി സുരേഷ്‌കുമാർ, പി കെ സെയ്താലിക്കുട്ടി, വി ടി മായാമോഹനൻ, എം ടി തോമസ്, കെ പി വിനോദ്, അഭിലാഷ് വി ചന്ദ്രൻ, ജി കെ  പ്രകാശ്, ടി എൻ മുരളി ,ജോഫി കുര്യൻ, ഒ കെ ആർ മണികണ്ഠൻ, പി കെ രാജേഷ് ബാബു, ആർ ജയകുമാർ  എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വാ​ഗതവും  സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു.  അസി. എക്സിക്യൂട്ടീവ് എൻജിനിയർ  ഇ ലീല റിപ്പോർട്ടവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top