18 December Thursday

ഖാദിത്തൊഴിലാളികളുടെ 
അനിശ്ചിതകാല സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള ഉന്നത വിദ്യാഭ്യാസ അവാർഡ് ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ വിതരണം ചെയ്യുന്നു

തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജില്ലാ ഖാദി വർക്കേഴ്‌സ്‌ യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. ജില്ലാ ഖാദി വ്യവസായ ഓഫീസിനു മുന്നിൽ ആരംഭിച്ച സമരം സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ സിയാവുദ്ദീൻ ഉദ്‌ഘാടനം ചെയ്‌തു. ഖാദി വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി കെ ഒ പൗലോസ്‌ അധ്യക്ഷനായി. കെബിഇഎ ജില്ലാ പ്രസിഡന്റ്‌ സിന്ധു, യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ കുഞ്ഞപ്പൻ, യൂണിയൻ ജില്ലാ സെക്രട്ടറി എ ജി ഷൈനി, കെ പി നാരായണൻ നമ്പീശൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top