18 December Thursday

പോക്സോ കേസ് പ്രതിക്ക് 
5 വർഷം തടവ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
ഇരിങ്ങാലക്കുട 
പത്തു വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് അഞ്ചു വർഷം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുല്ലൂറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ  വേണുവിനെതിരെയാണ്   ഇരിങ്ങാലക്കുട ഫാസ്‌റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി(പോക്സൊ ) ജഡ്ജി കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതന് നൽകാനും വിധിയുണ്ട്. പിഴത്തുക അടയ്ക്കാത്ത പക്ഷം രണ്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി.  കൊടുങ്ങല്ലൂർ എസ്ഐ ആയിരുന്ന  കെ ജെ ജിനേഷ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ പി സി ബിജുകുമാറാണ് അന്വേഷണം നടത്തി   കുറ്റപത്രം  സമർപ്പിച്ചത്. ആളൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയ ടി ആർ രജനി കേസ് നടത്തിപ്പിൽ  പ്രോസിക്യൂഷനെ സഹായിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top