29 March Friday

ഒറ്റയാന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
ചാലക്കുടി
വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഒറ്റയാന്റെ ആക്രമണത്തിൽ നിന്നും   രക്ഷപ്പെട്ടു. പെരിങ്ങൽക്കുത്ത് ഓവർസിയർ കൊടകര വല്ലപ്പാടി കിഴക്കിനേടത്ത് മനയിൽ കെ എസ് സന്തോഷ് കുമാർ(54)ആണ്   രക്ഷപ്പെട്ടത്. തിങ്കൾ വൈകിട്ട് 4.30ഓടെ വാഴച്ചാൽ പാലം കഴിഞ്ഞുള്ള വളവിലായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിക്കായി ബൈക്കിൽ പോവുകയായിരുന്ന സന്തോഷ് റോഡിലേക്ക്   കയറിവന്ന ആനയെ കണ്ട് ബൈക്ക് നിർത്തി.  ഒറ്റയാൻ സന്തോഷിന് നേരെ പാഞ്ഞടുത്തു. ഭയന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടുന്നതിനിടെ സന്തോഷ് നിലത്തുവീണു.  പിന്നാലെയെത്തിയ ആന സന്തോഷിനെ കവച്ചുവച്ച് വനത്തിലേക്ക് കയറിപോവുകയായിരുന്നു.   സന്തോഷിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ച്‌  പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top