20 April Saturday

ആമ്പല്ലൂർ സിഗ്നലിൽ 
3 വണ്ടികൾ കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
ആമ്പല്ലൂർ 
ദേശീയപാത ആമ്പല്ലൂർ സിഗ്നൽ ജങ്‌ഷനിൽ  മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന കാറും  പിക്കപ്പും  ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ പെട്ടെന്ന് കാർ  നിർ ത്തിയതാണ് അപകടത്തിനു കാരണം. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാ യിരുന്നു അപകടം.  പിറകിൽ നിന്ന് വന്ന പിക്കപ്പ് കാറിലും ബസ് പിക്കപ്പിലും ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. നാട്ടുകാർ  രക്ഷാപ്രവർത്തനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top