26 April Friday
സിപിഐ എം ജില്ലാ സമ്മേളനം

രണസ്‌മരണകൾ
ജ്വലിച്ചുയരും

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
 
തൃശൂർ
നവോത്ഥാന പോരാട്ടങ്ങളും ദേശീയ പ്രസ്ഥാനവും തൊഴിലാളിമുന്നേറ്റങ്ങളും ധീരചരിതം രചിച്ച സാംസ്‌കാരിക നഗരിയിൽ സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച തുടക്കം. വെള്ളി,ശനി,ഞായർ ദിസങ്ങളിൽ കെ വി പീതാംബരൻ, കെ വി ജോസ്‌ നഗറിലാണ്‌ (വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയം)  പ്രതിനിധി സമ്മേളനം. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. 
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, എ കെ ബാലൻ, കെ രാധാകൃഷ്ണൻ, എം സി ജോസഫൈൻ,  സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോൺ എന്നിവർ   പങ്കെടുക്കും.  ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ വെർച്വൽ  പൊതുസമ്മേളനം   സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. ഇൻഡോർ സ്‌റ്റേഡിയത്തിലെ വേദിയിൽ നടക്കുന്ന പൊതുസമ്മേളനം എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും സ്‌ക്രീനിൽ പ്രദർശിപ്പിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണവുമുണ്ടാകും.  പൂർണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ സമ്മേളനം.  വെള്ളിയാഴ്‌ച രാവിലെ 9.30ന്‌ സമ്മേളനനഗരിയിൽ മുതിർന്ന അംഗം പതാക ഉയർത്തും. തുടർന്ന്‌, രക്തസാക്ഷികൾക്ക്‌ പ്രണാമമർപ്പിച്ച്‌ ദീപശിഖ ജ്വലിപ്പിക്കും. ജില്ലയിലെ ആദ്യകാല പാർടി നേതാക്കളുടെ ജീവിതം പറയുന്ന ‘സമരോജ്വല ജീവിതങ്ങൾ’  സമ്മേളനത്തിന്റെ രണ്ടാംദിവസം കോടിയേരി ബാലകൃഷ്ണൻ പ്രകാശനം ചെയ്യും. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം കെ വി അബ്‌ദുൾഖാദറാണ്‌ പുസ്‌തകത്തിന്റെ എഡിറ്റർ.
ജില്ലയിൽ സിപിഐ എമ്മിനും എൽഡിഎഫിനും വലിയ നേട്ടമുണ്ടായ സാഹചര്യത്തിൽക്കൂടിയാണ്‌ സമ്മേളനം ചേരുന്നത്‌. ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന കേന്ദ്രസർക്കാർ നയങ്ങളെക്കുറിച്ചും ജില്ലയിലെയും രാജ്യത്താകമാനമുള്ള പ്രശ്‌നങ്ങളും മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ചർച്ചചെയ്യും. വർഗീയതയ്‌ക്കും കുത്തകവൽക്കരണത്തിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്ന നയങ്ങൾക്കെതിരെയും ശക്തമായ പ്രക്ഷോഭങ്ങൾക്കും ഭാവിപരിപാടികൾക്കും സമ്മേളനം രൂപം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top