28 March Thursday

കാർത്തിക പാടശേഖരത്തിൽ കൊയ്‌ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
എരുമപ്പെട്ടി
 ചിറ്റണ്ട ഒമ്പതാം വാർഡ് ജനകീയ കൂട്ടായ്മ തരിശായി കിടന്ന കാർത്തിക പാടശേഖരത്തിൽ കൃഷിയിറക്കിയതിന്റെ  കൊയ്‌ത്തുത്സവം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌  എസ് ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗികളേയും മറ്റ് നിർധന രോഗികളേയും   സഹായിക്കുന്നതിനാണ്   കൃഷി ഇറക്കിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു ഗിരീഷ്  അധ്യക്ഷയായി. പഞ്ചായത്ത് അംഗം  ഇ എസ് സുരേഷ്‌, പാടശേഖര സമിതി പ്രസിഡന്റ്‌ പി മനോഹരൻ, ജനകീയ കൂട്ടായ്മ ഭാരവാഹികളായ ടി എസ് സലീം, കെ ടി സുരേഷ് കുമാർ, ടി എസ് അസീസ്, ടി എ ആഷിക്ക്, സി കെ രാജൻ, കെ എസ് അരവിന്ദാക്ഷൻ, എൻ സി രാമകൃഷ്ണൻ  എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top