25 April Thursday

നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022
ചാലക്കുടി
നഗരസഭ 18-ാം വാർഡിലെ പാലസ് റോഡിന്റെ സൗന്ദര്യവൽക്കരണത്തിന്റെയും ജാഗ്രതയുടേയും ഭാഗമായി വാർഡ് കൗൺസിലറുടേയും റോട്ടറി ക്ലബ്ബ് ഓഫ് ചാലക്കുടി സൗത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ ഈസ്റ്റ് ഗവ. സ്‌കൂൾ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഒന്നര കിലോമീറ്ററിൽ ഏഴ് ക്യാമറകളാണ് സ്ഥാപിക്കുന്നത്. തിങ്കൾ രാവിലെ 10ന് റോട്ടറി ക്ലബ്‌ ഡിസ്ട്രിക്റ്റ് ഗവർണർ രാജ്‌മോഹൻ പദ്ധതി ഉദ്‌ഘാടനം ചെയ്യും. വാർഡ് കൗൺസിലർ വി ജെ ജോജി അധ്യക്ഷനാകും.   തേശ്ശേരി പാലന സൊസൈറ്റിയിലെ 30അന്തേവാസികൾക്ക് മരുന്നുകളും തലയിണകളും വിതരണം ചെയ്യും. വൈകിട്ട് റോട്ടറി ഹാളിൽ നടക്കുന്ന കുടുംബ സംഗമത്തിൽ വൊക്കേഷണൽ അവാർഡും മികച്ച അധ്യാപികക്കുള്ള അവാർഡും വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ മുനിസിപ്പൽ കൗൺസിലർ വി ജെ ജോജി, ക്ലബ്‌ ഭാരവാഹികളായ വി എസ് സന്ദീപ്, എം എസ് ദിലീപ്, ഡേവീസ് ആലപ്പാട്ട്, ജോജു പതിയാംപറമ്പിൽ, എം എൻ അഖിലേശൻ, എ ടി മാർട്ടിൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top