18 December Thursday

വെറ്ററിനറി–-കാർഷികപഠനം ഡിജിറ്റലാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

വെറ്ററിനറി സർവകലാശാല ശിൽപ്പശാല എൻഎഎച്ച്‌ഇ ഐടി കൺസൾട്ടന്റ്‌ ഡോ. ആർ സി ഗോയൽ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
 വെറ്ററിനറി–- കാർഷിക സർവകലാശാലകളിലെ  പഠനം ഡിജിറ്റലാക്കുന്നു.  ഐസിഎആറിന്റെ ബ്ലെന്റഡ്‌  ലേണിങ്‌ പ്ലാറ്റ്‌ഫോം  വഴി ലോകത്തിന്റെ വിവിധ കോണിലുള്ള ഏതു വിദ്യാർഥിക്കും കോഴ്‌സുകൾ പഠിക്കാൻ അവസരമൊരുക്കും. 
    കാർഷിക–- വെറ്ററിനറി  ഉന്നത വിദ്യാഭ്യാസത്തില്‍  ഈ പ്ലാറ്റ്ഫോം മുഖേന സമഗ്രമായ സംയോജിത പഠന സംവിധാനം ഒരുക്കുന്നതിന് സാധ്യമാവും.  കോവിഡിനുശേഷം വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മാറ്റമാണ് ഓൺലൈൻ   പഠനം.  ഇനിയും അത്തരത്തിലെന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അക്കാദമികരം​ഗത്തെ ബാധിക്കരുതെന്നതാണ് ഈ പുത്തൻ സാങ്കേതികവിദ്യകളുടെ ലക്ഷ്യം. ഓൺലൈൻ പഠനത്തിന്റെ സാധ്യതകളും വ്യക്ത്യാധിഷ്ഠിതമായ പഠനത്തിന്റെ പ്രയോജനവും ഒത്തിണങ്ങുന്നതാണ്‌  പ്രത്യേകത.
 ദേശീയ കാർഷിക ഉന്നതവിദ്യാഭ്യാസ പദ്ധതിയുടെ  ഭാഗമായി  ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെയും ഇന്ത്യൻ അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സംയുക്താഭിമുഖ്യത്തിൽ വെറ്ററിനറി സർവകലാശാലയിൽ സംഘടിപ്പിച്ച ശിൽപ്പശാല  എൻഎഎച്ച്‌ഇ ഐടി   കൺസൾട്ടന്റ്‌  ഡോ. ആർ  സി  ഗോയൽ  ഉദ്‌ഘാടനം ചെയ്‌തു.  
വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ പ്രൊഫ. എം ആർ ശശീന്ദ്രനാഥ് മുഖ്യാതിഥിയായി.  അക്കാദമിക്‌ ആൻഡ്‌ റിസർച്ച് ഡയറക്ടർ പ്രൊഫ. സി ലത, വെറ്ററിനറി ഫാക്കൽറ്റി ഡീൻ പ്രൊഫ. കെ വിജയകുമാർ, സംരംഭക വിഭാഗം മേധാവി പ്രൊഫ. ടി എസ്  രാജീവ് എന്നിവർ സംസാരിച്ചു.  ഐടി വിദഗ്‌ധരായ സൻജോഗള മിത്തൽ,    മനീഷ് ചൗഹാൻ,   ഉൽക്കർഷ് എന്നിവരുടെ നേതൃത്വത്തിൽ  പ്രായോഗിക പരിശീലനം നടത്തി. 
ഡോ. ആർ സി ഗോയൽ മുഖ്യാതിഥിയായി.  സര്‍വകലാശാല വിദ്യാഭ്യാസ ഡയറക്ടർ   ഡോ. എസ്  ഗോപകുമാർ അധ്യക്ഷനായി.   പരീക്ഷാ കൺട്രോളർ ഡോ. ഡിജി ബാസ്റ്റ്യൻ,  ഡോ. ബി അജിത്കുമാർ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top