24 April Wednesday

കളിമുറ്റത്തിനായി 
വിപുലമായ ഒരുക്കം

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
തൃശൂർ
നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, കളിമുറ്റമൊരുക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും. 
കളിമുറ്റത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ആവശ്യമായ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകാനും ശുചിത്വ മിഷൻ തയ്യാറായി കഴിഞ്ഞു. കുടുംബശ്രീ, സാക്ഷരതാ മിഷൻ, ലൈബ്രറി കൗൺസിൽ, എൻഎസ്എസ്, കരിയർ ഗൈഡൻസ്   സംവിധാനങ്ങളും സന്നദ്ധ സംഘടനകളും പരിപാടിയോടൊപ്പം ചേരും.  23ന് എല്ലാ ബ്ലോക്ക്തല സംഘാടക സമിതികളും  ചേരും. കോർപറേഷൻ, നഗരസഭാതലങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിപാടിക്ക് നേതൃത്വം നൽകും. തുടർന്ന് 25നകം പഞ്ചായത്ത്–- നഗരസഭാതലങ്ങളിലും  27നുള്ളിൽ സ്കൂൾതലത്തിലും ആലോചനാ യോഗങ്ങൾ ചേരും. 
അധ്യാപക–--രക്ഷാകർത്തൃ സമിതികൾ, എംപിടിഎ, പൂർവവിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ തുടങ്ങി പരിപാടിയുമായി സഹകരിക്കാവുന്ന എല്ലാവരുടെയും യോഗം വിളിച്ചുചേർക്കാൻ പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടർ നിർദേശം നൽകി. 
കുട്ടികളെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. 
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മാത്രമേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവൂ. തുടർച്ചയായ ദിവസങ്ങളിൽ   ദിവസവും ആരെല്ലാം സ്കൂളിൽ എത്തണമെന്നും എവിടെയെല്ലാം ശുചീകരിക്കണം എന്നെല്ലാം കൃത്യമായി ആസൂത്രണം ചെയ്യണം.
പ്രാദേശിക പങ്കാളിത്തത്തോടെ ജനകീയ ഉത്സവമായാണ്‌ പരിപാടി സംഘടിപ്പിക്കുക. ഒക്ടോബർ രണ്ടുമുതൽ ആരംഭിച്ച്  എട്ടിന് സമാപിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോ. രണ്ടിന് തദ്ദേശ സ്ഥാപനതല ഉദ്ഘാടനങ്ങൾക്കൊപ്പം സ്കൂൾതല ഉദ്ഘാടനവും നടക്കും. എട്ടിന് പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും  ഉണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top